കോട്ടയം: കെസിഎല്ലില്‍ മികവ് തെളിയിക്കാന്‍ ജില്ലയില്‍നിന്നു മൂന്നു താരങ്ങള്‍. സിജോമോന്‍ ജോസഫ്, ശ്രീഹരി നായര്‍, ആദി അഭിലാഷ് എന്നിവരാണ് ജില്ലയില്‍നിന്നു കെസിഎല്ലില്‍ കളിക്കുന്നത്. സിജോമോന്‍ ജോസഫും ശ്രീഹരി നായരും ട്രിവാൻഡ്രം റോയല്‍സിനുവേണ്ടിയും ആദി അഭിലാഷ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയുമാണു മത്സരിക്കാനിറങ്ങുക.
കെസിഎല്ലിലെ ഏറ്റവും അനുഭവസമ്പന്നരായ കളിക്കാരില്‍ ഒരാളാണ് സിജോമോന്‍ ജോസഫ്. കഴിഞ്ഞ സീസണില്‍ തൃശൂരിനെ നയിച്ച സിജോമോന്‍ ജോസഫ് ആദ്യ സീസണില്‍ കൊച്ചിക്കുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇത്തവണ 4.40 ലക്ഷം രൂപയ്ക്കാണ് ട്രിവാൻഡ്രം റോയല്‍സ് സിജോമോനെ സ്വന്തമാക്കിയത്. കേരളത്തിന്റെ അണ്ടര്‍ 14, 16, 19 ടീമുകളുടെ ക്യാപ്റ്റനായിരുന്ന സിജോമോന്‍ കേരള രഞ്ജി ടീമിനെയും നയിച്ചിട്ടുണ്ട്.
യുവ സ്പിന്നറായ ശ്രീഹരിയെ 1.15 ലക്ഷം രൂപയ്ക്കാണ് റോയല്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയിറങ്ങിയ ശ്രീഹരി തൃശൂരിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തിയിരുന്നു. ആദി അഭിലാഷിനെ 1.35 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പാളയത്തിലെത്തിച്ചത്.
അണ്ടര്‍ 19 തലത്തില്‍ കേരളത്തിനുവേണ്ടി കളിച്ചിട്ടുള്ള ആദിയുടെ ഓള്‍റൗണ്ട് മികവ് കൊച്ചിക്ക് മുതല്ക്കൂട്ടാവു